ഫേസ്ബുക്കിന്റെയും സഹോദരസ്ഥാപനങ്ങളുടെയും സേവനം വീണ്ടും ലഭ്യമായി തുടങ്ങി. ഇന്നലെ രാത്രി ഒന്‍പതുമണിമുതലാണ് ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും പ്രവര്‍ത്തനം നിലച്ചത്. ആറുമണിക്കൂറുകള്‍ക്കുശേഷമാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്റര്‍നെറ്റ് തന്നെ നിലച്ച അവസ്ഥയായിരുന്നു.
അതേസമയം കഴിഞ്ഞദിവസം പ്രവര്‍ത്തനം നിലച്ചതോടെ ഫേസ്ബുക്കിന്റെ അഞ്ചുശതമാനം ഓഹരി ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഓഹരി ഇടിവുണ്ടായത്. ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനവും ലോകവ്യാപകമായി നിലച്ചിരുന്നു. ലോകവ്യാപകമായി ഫേസ്ബുക്കിന്റെ ആറു ആപ്പുകളാണ് നിലച്ചത്. ഇത്രയേറെ ഓഹരി ഇടിവുണ്ടാകുന്നത് ഈവര്‍ഷം ഇതാദ്യമാണ്.