നീണ്ട ഏഴ് മണിക്കൂറത്തെ സെര്‍വര്‍ തകരാര്‍ മൂലം ഫെയ്‌സ്ബുക്കിന് നേരിട്ടത് കോടികളുടെ നഷ്ടം. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ മൂന്ന് സോഷ്യല്‍ മീഡിയ ആപ്പുകളായ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയാണ് സെര്‍വര്‍ തകരാര്‍ മൂലം പണിമുടക്കിയത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി ഒന്‍പതിനാണ് സെര്‍വര്‍ ഡൗണ്‍ ആയത്. ഏകദേശം ഏഴ് മണിക്കൂര്‍ നേരം ഈ പ്രതിസന്ധി നീണ്ടുനിന്നു.