പിണങ്ങിയ കാമുകിയുമായി മിണ്ടാന്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറായി തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശിയായ 19കാരന്‍ അറസ്റ്റില്‍. പുനലൂര്‍ സ്വദേശിയായ റെനില്‍ വര്‍ഗീസാണ് അറസ്റ്റിലായത്. കോട്ടയം സൈബര്‍ പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. കോട്ടയം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസിന്റെ പേരിലുള്ള വ്യാജ ഐഡി ഉപയോഗിച്ചാണ് തട്ടിപ്പ്. മറ്റു സ്ത്രീകളുമായും ഇതേ അകൗണ്ടിലൂടെ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.