ഫേസ്ബുക്കിന് കനത്ത തിരിച്ചടി; പ്രവര്‍ത്തനം നിലച്ചതോടെ അഞ്ചുശതമാനം ഓഹരി ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (08:13 IST)
ഫേസ്ബുക്കിന് കനത്ത തിരിച്ചടി. കഴിഞ്ഞദിവസം പ്രവര്‍ത്തനം നിലച്ചതോടെ ഫേസ്ബുക്കിന്റെ അഞ്ചുശതമാനം ഓഹരി ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഓഹരി ഇടിവുണ്ടായത്. ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനവും ലോകവ്യാപകമായി നിലച്ചിരുന്നു. 
 
ലോകവ്യാപകമായി ഫേസ്ബുക്കിന്റെ ആറു ആപ്പുകളാണ് നിലച്ചത്. ഇത്രയേറെ ഓഹരി ഇടിവുണ്ടാകുന്നത് ഈവര്‍ഷം ഇതാദ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article