ഇന്നലെ രാത്രി നിങ്ങളുടെ ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും ഇന്‍സ്റ്റഗ്രാമിനും സംഭവിച്ചത് എന്ത്?

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (08:05 IST)
ഇന്ത്യന്‍ സമയം ഒക്ടോബര്‍ നാല് രാത്രി ഒന്‍പത് മണിയോടെയാണ് ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ജനകീയ സമൂഹമാധ്യമങ്ങള്‍ നിശ്ചലമായത്. ആഗോള തലത്തില്‍ ഈ പ്രശ്‌നം നേരിട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹമാധ്യമങ്ങളുടെയും മറ്റു വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടതായി ഉപഭോക്താക്കള്‍ അറിയിച്ചു. സെര്‍വര്‍ തകരാറാണ് ആഗോള തലത്തില്‍ പ്രതിസന്ധി നേരിടാന്‍ കാരണം. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ പ്രവര്‍ത്തനം നിശ്ചലമായെന്ന് ട്വിറ്ററിലൂടെയാണ് ഇവരെല്ലാം അറിയിച്ചത്. 
 
ഏഴ് മണിക്കൂറിനു ശേഷമാണ് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ് തകരാറുകള്‍ പരിഹരിക്കപ്പെട്ടത്. ഇപ്പോഴും വാട്‌സ്ആപ് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഫെയ്‌സ്ബുക്ക് ക്ഷമ ചോദിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article