ആരോഗ്യ പ്രവർത്തകര്‍ക്ക് ഫേസ്ബുക്കിന്‍റെ സഹായം, 7.2 ലക്ഷം മാസ്‌കുകൾ നൽകി

സുബിന്‍ ജോഷി
തിങ്കള്‍, 23 മാര്‍ച്ച് 2020 (16:32 IST)
ആരോഗ്യ പ്രവർത്തകര്‍ക്ക് ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് 7,20,000 മാസ്‌കുകൾ അടിയന്തിര കരുതലായി നൽകി. കൂടുതൽ സംരക്ഷണ ഉപകരണങ്ങളുമായി ജനങ്ങളെ സഹായിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നതിനായാണ് ഈ സഹായം നല്‍കിയത്. 
 
"ആരോഗ്യ പ്രവർത്തകർക്ക് അടിയന്തിരമായി കൂടുതൽ സംരക്ഷണ ഉപകരണങ്ങൾ ആവശ്യമാണ്. അവരെ സഹായിക്കാനായി 720,000 മാസ്‌കുകൾ ഫേസ്ബുക്ക് സംഭാവന ചെയ്തു" - സക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ എഴുതി.
 
ഇനിയും അനവധി സംഭാവനകള്‍ നൽകാൻ തങ്ങൾ ശ്രമിക്കുമെന്നും എല്ലാവരും ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article