കുടവയർ കുറയ്ക്കാൻ സിംപിളായ ഒരു വഴി ഇതാ !

ഞായര്‍, 22 മാര്‍ച്ച് 2020 (16:47 IST)
കുടവയർ കുറക്കാൻവേണ്ടി പലതരം വ്യായാമങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഉരുണ്ടും ഓടിയും നടന്നും ഒക്കെ ക്ഷീണിക്കുക മാത്രമല്ലാതെ കുടവയർ കുറയുന്നില്ല എന്നാണ്  എല്ലാവരുടെയും പരാതി. എന്നാലങ്ങനെ ഒറ്റയടിക്ക് കുറക്കാവുന്ന ഒന്നല്ല കുടവയർ എന്നത് നമ്മൾ ആദ്യം തിരിച്ചറിയണം.
 
വ്യായാമം മാത്രം ചെയ്തതുകൊണ്ടായില്ല. ഭക്ഷണ പാനിയങ്ങൾ കൂടി കൃത്യമായി ക്രമീകരിക്കേണ്ടതുണ്ട്. വയറിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിന് കാരണമാകുന്നത്. ഈ കൊഴുപ്പിനെ എരിച്ചു കളയാൻ ഏറ്റവും ഉത്തമമായ ഒരു പാനിയമാണ് മഞ്ഞൾ ചായ.
 
നമ്മുടെ ഭക്ഷണങ്ങളിലെ ഔഷധ സാനിധ്യമാണ് മഞ്ഞൾ. അമിത ഭാരവും കുടവയറും കുറക്കുന്നതിന് പ്രത്യേക കഴിവ് മഞ്ഞളിനുണ്ട്. പേരിൽ ചായയുണ്ടെങ്കിലും ഇതിൽ ചായപ്പൊടി ചേർക്കേണ്ടതില്ല. മഞ്ഞളും ഇഞ്ചിയുമാണ് ഇതിലെ ചേരുവ. മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് നന്നായി തിലപ്പിക്കുക. ഈ വെള്ളം തണുപ്പിച്ച് ദിവസവും കുടിക്കുന്നതിലൂടെ ശരീരത്തിൽനിന്നും കൊഴുപ്പിനെ പുറം‌തള്ളാനാകും.
 
വോളറ്റൈല്‍ ഓയിലുകള്‍, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബറുകള്‍ എന്നിവയുടെ കലവറയാണ് മഞ്ഞൾ. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും അലർജികൾ തടയുന്നതിനും മഞ്ഞൾ നമ്മെ സഹായിക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍