വിരട്ടലേറ്റു, സുക്കർബർഗ് ഇനി എല്ലാം പറയും; 8.70 കോടി ഉപയോക്‍താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (08:50 IST)
വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ ഫേസ്‌ബുക്ക് സിഇഒ മാർക് സുക്കർബർഗ് യുഎസ് പ്രതിനിധിസഭാ സമിതിക്കു (കോൺഗ്രഷനൽ കമ്മിറ്റി) മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം.

ഈ മാസം 11ന് സുക്കര്‍‌ബര്‍ഗ് ഹാജരാകുമെന്നു ഹൗസ് എനർജി ആൻഡ് കൊമേഴ്സ് കമ്മിറ്റി വ്യക്തമാക്കി.

കോൺഗ്രഷനൽ കമ്മിറ്റി മുമ്പില്‍ താന്‍ എത്തില്ലെന്നും തന്റെ പ്രതിനിധിയാകും എത്തുകയെന്നുമാണ് ആദ്യം സുക്കര്‍‌ബര്‍ഗ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അധികൃതര്‍ നിലപാട് കടുപ്പിച്ചപ്പോള്‍ അദ്ദേഹം നിലപാട് മാറ്റുകയയിരുന്നു.

ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം സംജാതമായതോടെയാണു ഫേസ്‌ബുക്ക് മേധാവിക്ക് മനംമാറ്റമുണ്ടായത്.

8.70 കോ​ടി അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യിട്ടാണ് ഫേ​സ്ബു​ക്കി​ന്‍റെ ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സര്‍ ബ്ലോ​ഗി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തി​ൽ 11 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ൾ യു​കെ​യി​ൽ നി​ന്നു​ള്ള​ത് ആ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article