തായ്‌വാനില്‍ ട്രെയിനില്‍ വന്‍ സ്‌ഫോടനം: നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Webdunia
വെള്ളി, 8 ജൂലൈ 2016 (09:08 IST)
തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയില്‍ ട്രെയിനില്‍ വന്‍ സ്പോടനം. നിരവധി പേര്‍ക്ക് പരുക്കേറ്റു. തായ്‌പേയിലെ സോംഗ്ഷന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് ഈ സ്‌ഫോടനം നടന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
 
ട്രെയിനില്‍ ഒളിപ്പിച്ചിരുന്ന ഏകദേശം 15 സെന്റീമീറ്റര്‍ നീളമുള്ള മെറ്റല്‍ ട്യൂബിനുള്ളില്‍ നിറച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. പൊലീസ് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
 
സ്പോടനം നടക്കുന്നതിനു മുമ്പായി സമാനമായ വസ്തുക്കളുമായി അജ്ഞാതന്‍ ട്രെയിനിനുള്ളിലേക്ക് കടന്നിരുന്നതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കി. ഇയാളായിരിക്കും സ്‌ഫോടനത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article