ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. നൊബേല്‍ പുരസ്‌കാര ജേതാവ് കൂടിയായ അദ്ദേഹം സ്വറ്റ്സര്‍ലന്‍ഡില്‍ വെച്ചാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണം യുഎന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
1938ല്‍ ആഫ്രിക്കൻ രാജ്യമായ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണു അദ്ദേഹം.
പിന്നീട് യുഎന്‍ പ്രത്യേക പ്രതിനിധിയായി സിറിയയിലെത്തിയ അദ്ദേഹം സിറിയന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനായി മുന്‍ പന്തിയിലുണ്ടായിരുന്നു. സാമൂഹിക സേവന മേഖലയിൽ നടത്തിയ സേവനങ്ങൾ മാനിച്ച് 2001ലാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്.