ചിക്കന്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിച്ചാല്‍ ആരോഗ്യം നശിക്കും; കാരണങ്ങള്‍ നിരവധി

ശനി, 18 ഓഗസ്റ്റ് 2018 (14:40 IST)
ചിക്കന്‍ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണിത്. വളരെ വേഗത്തില്‍ രുചികരമായി തയ്യാറാക്കാം എന്നതാണ് ചിക്കന്‍ വിഭവങ്ങളുടെ
പ്രത്യേകത.

വറുത്തതും കറിവച്ചതുമായ ചിക്കന്റെ രുചി പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവര്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ചിക്കന്‍ ഉപേക്ഷിക്കരുത്.

എന്നാല്‍ പലരും ചിക്കന്‍ വിഭവങ്ങള്‍ ഫ്രിഡ്‌ജില്‍ വെച്ചശേഷം വീണ്ടും ചൂടാക്കി കഴിക്കാറുണ്ട്. ഈ പ്രവണത ഗുരുതര പ്രശ്‌നങ്ങള്‍ വരുത്തിവെക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ആവര്‍ത്തിച്ച്‌ ചൂടാക്കുമ്പോൾ ചിക്കനില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സംയുക്തങ്ങള്‍ വിഘടിച്ച് വയറിന് കൂടുതൽ പ്രശ്നമുണ്ടാകും. ഇതോടെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ആരംഭിക്കും. എത്രയധികം ചൂടാക്കുന്നുവോ അത്രയും വ്യത്യാസം രുചിയിലും ഗുണത്തിലും ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍