കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തിൽ ബംഗളുരു ഉൾപ്പടെയുള്ള മറ്റു വിമാനത്താവളങ്ങളാണ് ഗൾഫിലേക്കുള്ള യാത്രക്ക് ആളുകൾ ആശ്രയിക്കുന്നത്. ഇത്തരത്തിൽ യാത്ര നടത്തുമ്പോൾ കമ്പനികൾ ടിക്കറ്റിനു അമിത ചാർജ് ഈടാക്കുന്നതായി സംസ്ഥാന സർക്കാർ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.