മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി രണ്ടാം നാള്‍ ജീവനോടെ അമ്മ,മകന്‍ വീണ്ടും ഓടി ആശുപത്രിയിലേക്ക്

കെ ആര്‍ അനൂപ്

ചൊവ്വ, 13 ജൂണ്‍ 2023 (15:03 IST)
മരിച്ചു എന്ന് പറയുക മാത്രമല്ല മരണ സര്‍ട്ടിഫിക്കറ്റും ആശുപത്രി അധികൃതര്‍ നല്‍കി. രണ്ടുദിവസമായപ്പോള്‍ ശവപ്പെട്ടിയില്‍ നിന്ന് ഒരു മുട്ടല്‍ കേട്ട് തുറന്നു നോക്കിയപ്പോള്‍ മരിച്ചെന്ന് കരുതിയ ബെല്ല മൊണ്ടോയ (76) ജീവനോടെ കണ്ണുതുറന്ന് കിടക്കുന്നു.ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് ഈ സംഭവം നടന്നത്.
 
അമ്മയും കൊണ്ട് മകന്‍ വീണ്ടും ഓടി ആശുപത്രിയിലേക്ക്. രണ്ടുദിവസം മുമ്പ് തന്നെ അമ്മ മരിച്ചെന്ന് അറിയിച്ച അതേ ഡോക്ടര്‍മാര്‍ പറഞ്ഞു അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍