ലോകത്തില്‍ മൂല്യങ്ങള്‍ക്കും സമത്വത്തിനും ജീവിക്കാനുള്ള സൗകര്യങ്ങള്‍ക്കുമെല്ലാം പേരുകേട്ടിട്ടുള്ള രാജ്യമാണ് സ്വീഡന്‍. മാനവ വികസന സൂചികയില്‍ മുന്‍പന്തിയിലുള്ള രാജ്യത്ത് നിന്നും പക്ഷേ ഇന്ത്യക്കാരില്‍ പലരെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് വരുന്നത്. യൂറോപ്പിലെ ആദ്യത്തെ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്താനൊരുങ്ങിയിരിക്കുകയാണ് സ്വീഡന്‍. ജൂണ്‍ 8നാണ് സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മത്സരം ആരംഭിക്കുക. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ക്ക് 16 വ്യത്യസ്തമായ മത്സരങ്ങളില്‍ മത്സരിക്കാം. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന മത്സരങ്ങളാകും ഉണ്ടാവുക.
ഇതിനകം തന്നെ ചാപ്യന്‍ഷിപ്പിനായി 20 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്വീഡിഷ് ഫെഡറേഷന്‍ ഓഫ് സെക്‌സിന്റെ പ്രസിഡന്റ് ഡ്രാഗന്‍ ബ്രാറ്റിച്ച് പറഞ്ഞു. ലൈംഗികതയെ ഒരു കായിക വിനോദമായി അംഗീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, മറ്റേതൊരു കായികവിനോദത്തെയും പോലെ ലൈംഗികതയില്‍ ആഗ്രഹിച്ച ഫലങ്ങള്‍ കൈവരിക്കാന്‍ പരിശീലനം ആവശ്യമാണെന്നും അതിനാല്‍ ഈ വിഭാഗത്തില്‍ മത്സരങ്ങള്‍ തുടങ്ങുന്നത് യുക്തിസഹമാണെന്നും ബ്രാറ്റിച്ച് വിശദീകരിച്ചു. അതേസമയം ടൂര്‍ണമെന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.