ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, വിജയിച്ചാലും തോറ്റാലും കോടികൾ സമ്മാനം

ശനി, 27 മെയ് 2023 (19:13 IST)
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം നടക്കാനിരിക്കെ വിജയിക്കുന്നവര്‍ക്കും റണ്ണേഴ്‌സപ്പിനുമുള്ള സമ്മാനതുക പ്രഖ്യാപിച്ച് ഐസിസി. 1.6 കോടി യുഎസ് ഡോളര്‍ അഥവാ 13.21 കോടി ഇന്ത്യന്‍ രൂപയാകും ഒന്നാം സമ്മാനമായി ലഭിക്കുക. റണ്ണേഴ്‌സ് അപ്പിന് ഏകദേശം ആറര കോടി ഇന്ത്യന്‍ രൂപയും സമ്മാനമായി ലഭിക്കും.
 
ജൂണ്‍ 7 മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലില്‍ വെച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ഇന്ത്യയും ഓസീസും തമ്മിലാണ് ഇക്കുറി ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ന്യൂസിലന്‍ഡാണ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചത്. ഇന്ത്യന്‍ രൂപ 31 കോടി രൂപയ്ക്ക് മുകളിലാണ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി മാറ്റിവെച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് ടേബിള്‍ അനുസരിച്ച് എല്ലാ ടീമുകള്‍ക്കും നിശ്ചിത തുക സമ്മാനമായി ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍