വിവാദങ്ങള്‍ നിരവധിയുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകളില്‍ നിറയുകയാണ്. 2005ൽ അദ്ദേഹം നികുതിയായി നല്‍കിയ തുകയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വമ്പനായ ട്രംപിന്റെ വരുമാനം150 മില്യൺ ഡോളറാണ്. 2005ൽ അദ്ദേഹം നികുതിയായി നൽകിയത് 38 മില്യൺ ഡോളറാണ്.
പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ട്രംപും ഭാര്യ മെലാനിയയും 5.3 മില്യൺ ഡോളർ ഫെഡറൽ ആദായ നികുതിയായി നൽകിയിട്ടുണ്ട്. 31 മില്യൺ ഡോളർ ആൾട്ടറേറ്റീവ് നികുതിയായും നൽകിയിട്ടുണ്ട്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ട്രംപിന്റെ നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപ് ഇത് നിഷേധിച്ചിരുന്നു.