പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എൻഎൽ വീണ്ടും വൻ ഓഫറുകളുമായി രംഗത്ത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുമായുള്ള ഓഫർ മൽസരം ഇപ്പോഴും തുടരുകയാണ്. അതേസമയമാണ് മത്സരത്തിന്റെ ഭാഗമാകാന്‍ ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. ഹോളി ആഘോഷത്തോടനുബന്ധിച്ച് നിരവധി പുതിയ ഡേറ്റാ ഓഫറുകള്‍ ഇവര്‍ നല്‍കിയിരുന്നു.
156 രൂപ പാക്കിൽ ഏഴു ജിബി ഡേറ്റ 28 ദിവസം ഇനി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവര്‍ക്ക് ലഭ്യമാകും. കുടാതെ198 രൂപ പാക്കിൽ 4ജിബി അധികഡേറ്റയും നല്‍കും.
നിലവിൽ ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച പാക്കായ 291 രൂപ പാക്കിൽ 28 ദിവസത്തേക്ക് 28 ജിബി ഡേറ്റയും ലഭിക്കും.ഇതിനുപുറമെ 549 രൂപ പാക്കിൽ 30 ജിബി ഡേറ്റ 30 ദിവസത്തേക്ക് ലഭിക്കും. ബിഎസ്എൻഎല്ലിന്റെ ഈ ഓഫർ 3ജി വരിക്കാർക്ക് മേയ് ആറു വരെ ലഭിക്കുന്നതാണ്.