യൂറോ കപ്പ് നേടിയതിന്റെ സന്തോഷം പോർച്ചുഗല്‍ നായകന്‍ ക്രിസ്‌റ്റിയാനോ റൊണാൾഡോയ്‌ക്ക് അവസാനിക്കുന്നില്ല. പതിനൊന്നു കോടി രൂപ വില വരുന്ന ബുഗാട്ടി വെയ്റോൺ 16.4 ഗ്രാൻഡ് സ്പോർട്സ് കാർ സ്വന്തമാക്കിയാണ് പറങ്കികളുടെ നായകന്‍ വിജയം ആഘോഷിച്ചത്.
മണിക്കൂറിൽ നാനൂറിലേറെ കിലോമീറ്റർ വേഗത്തിൽ പായുന്ന ബുഗാട്ടിയുടെ ചിത്രം ക്രിസ്‌റ്റിയാനോ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തു. നൂറു കിലോമീറ്ററിലെത്താൻ വെറും 2.5 സെക്കൻഡ് മതി ബുഗാട്ടി വെയ്റോണിന്.
ഏറ്റവുമധികം പ്രതിഫലം പറ്റുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ നാലാമതുള്ള പോര്‍ച്ചുഗീസ് നായകന്റെ പക്കല്‍ വില പിടിപ്പുള്ള നിരവധി കാറുകളുണ്ട്. പോർഷെ 91 ടർബോ, ഗ്രാൻകാബ്രിയോ, റോൾസ് റോയ്സ്, മസെറാറ്റി, ലംബോർഗിനി അവന്റെഡോർ തുടങ്ങിയ സൂപ്പർ കാറുകള്‍ ക്രിസ്‌റ്റിയാനോയുടെ വീട്ടിലുണ്ട്.