മധുവിധുവിനിടെ ഭര്‍ത്താവ് ‘പെണ്ണായി’; യുവതിക്ക് തിരിച്ചറിവുണ്ടായത് മാസങ്ങള്‍ക്ക് ശേഷം

Webdunia
ശനി, 16 ജൂലൈ 2016 (19:20 IST)
മധുവിധുവിനിടെ ഭര്‍ത്താവ് പെണ്ണാണെന്ന് തിരിച്ചറിഞ്ഞതിന്റെ ആഘാതത്തിലാണ് ഹെനിയാതി എന്ന യുവതി. ഇന്തോനേഷ്യലെ ജാവ ദ്വീപിലാണ് നാടകീയമായ വിവാഹ തട്ടിപ്പ് നടന്നത്. സുവാര്‍തി എന്ന നാല്‍പ്പതു കാരിയാണ് പൊലീസിന്റെ പിടിയിലായത്.

പൊലീസില്‍ ഉന്നത ജോലിയാണെന്നാണ് ഹെനിയാതിയേയും കുടുംബത്തേയും യുവതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയ ഹെനിയാത് മാസങ്ങള്‍ക്ക് ശേഷമാണ് തന്റെ ഭര്‍ത്താവ് ഒരു സ്‌ത്രീയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.

പുരുഷനായി ജീവിക്കുമ്പോള്‍ സുവാര്‍തി മുഹമ്മദ് സപൂത്ര എന്ന പേരായിരുന്നു സ്വീകരിച്ചിരുന്നത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു ഇവര്‍ വിവാഹത്തട്ടിപ്പിലേക്ക് കടന്നത്. ഇവര്‍ക്ക് പതിനേഴ് വയസ് പ്രായമുള്ള ഒരു മകനുണ്ട്. ഇതിന് മുമ്പും ഇത്തരത്തില്‍ യുവതി തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Next Article