പത്ത് മാസമായി കൊറോണ പോസിറ്റീവ്, ഇതുവരെ നടത്തിയത് 42 പിസിആര്‍ ടെസ്റ്റുകള്‍

ശ്രീനു എസ്
വ്യാഴം, 24 ജൂണ്‍ 2021 (20:48 IST)
യുകെയിലെ 72 കാരനായ ഡേവിഡ് സ്മിത്ത് എന്നയാള്‍ക്കാണ് 10 മാസമായി കൊറോണ പോസിറ്റീവ് ആയി നില്‍ക്കുന്നത്. ഇയാള്‍ക്ക് ഇതുവരെ 42 പിസിആര്‍ ടെസ്റ്റുകളാണ് നടത്തിയത്. എല്ലാ തവണയും ടെസ്റ്റ് റിസള്‍ട്ട് പോസ്റ്റീവ് ആയ ഇയാളെ ഏഴു തവണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. യുകെയില്‍ കൊറോണയുടെ ആരംഭ സമയത്ത് 2020 ലാണ് ഇയാള്‍ക്ക് ആദ്യമായി കൊറോണ പോസ്റ്റീവ് ആയത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന കോവിഡ് കേസാണിത്. 290 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന മറ്റു കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ചുതവണ മരണത്തിന്റെ വക്കില്‍ എത്തിയ സ്മിത്ത് ഒടുവില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെ ചികിത്സിക്കാന്‍ ഉപയോഗിച്ച അതേ ചികിത്സാ രീതിയായ കോക്ടെയില്‍ ആന്റിബോഡി വഴിയാണ് സുഖം പ്രാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article