മഹാരാഷ്ട്രയില്‍ രണ്ടായിരത്തിലധികം പേര്‍ സ്വീകരിച്ചത് വ്യാജ വാക്‌സിനെന്ന് റിപ്പോര്‍ട്ട്

ശ്രീനു എസ്

വ്യാഴം, 24 ജൂണ്‍ 2021 (14:12 IST)
മഹാരാഷ്ട്രയില്‍ രണ്ടായിരത്തിലധികം പേര്‍ സ്വീകരിച്ചത് വ്യാജ വാക്‌സിനെന്ന് റിപ്പോര്‍ട്ട്. മുംബൈ പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വിഷയത്തില്‍ നാലു എഫ് ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 400 സാക്ഷികളുടെ മൊഴികളാണ് എടുത്തിട്ടുള്ളത്. കുറ്റക്കാര്‍ക്കെത്തിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോടതിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 
 
അതേസമയം നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തിക്ക് വ്യാജ വാക്‌സിന്‍ നല്‍കിയ കേസില്‍ ദേബഞ്ചന്‍ ദേവ് എന്ന കൊല്‍ക്കത്ത സ്വദേശി അറസ്റ്റിലായി. മിമി ചക്രബര്‍ത്തി തന്നെയാണ് പരാതി നല്‍കിയത്. 

വെബ്ദുനിയ വായിക്കുക