ലോകത്ത് കൊവിഡ് ബാധിതർ 2.18 കോടി കടന്നു, മരണം 7,73,020

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (08:04 IST)
ലോകത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,23,563 ആയി ഉയർന്നു. 7,73,020 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1,45,58,271 പേര്‍ മാഹാമാരിയിൽനിന്നും രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി രൂക്ഷം.
 
55.66,632 പേര്‍ക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 1,73,128 പേര്‍ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചു. ബ്രസീലിൽ ഇതുവരെ 33,40,197 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,07,879 പേർ ബ്രസീലില്‍ മരണപ്പെട്ടു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. ദിനംപ്രതി അറുപതിനായിരത്തോളം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നത് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article