കോവിഡ് 19: മരണം 88,000 കടന്നു, രോഗ ബാധിതർ 15 ലക്ഷത്തിലധികം

Webdunia
വ്യാഴം, 9 ഏപ്രില്‍ 2020 (07:35 IST)
കോവിഡ് 19 ബാധിച്ച് ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം 88,338 ആയി. 15,11,104 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ പകുതിയിലധികവും യൂറോപ്പിലാണ്. യൂറോപ്പിൽ മാത്രം 8 ലക്ഷത്തിലധികം ആളുകൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത് 
 
അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതർ ഉള്ളത്. 4 ലക്ഷത്തിന് മുകളിലാണ് അമേരിക്കയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവർ. 24 മണിക്കൂറിനിടെ 1400 പേർക് ആമേരിക്കയിൽ ജിവൻ നഷ്ടമായി. ഇതോടെ ആകെ മരണസംഖ്യ 14,500 കടന്നു. ഇറ്റലിയിൽ 17,669 പേര്‍ക്ക് രോഗ ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. വൈറസ് ബാധയെ തുടർന്ന് സ്പെയിനിൽ 14,792 പേർ മരിച്ചു. ഫ്രാൻസിൽ മരണസംഖ്യ പതിനായിരം കടന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article