ലൈംഗിക ബന്ധത്തിനിടെ ദമ്പതികള്‍ കടലില്‍ വീണു മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഫ്രാന്‍സിലെ ചൗസിയില്‍ കടലില്‍ ഇംഗ്ലീഷ് ചാനലിന് സമീപത്തെ പ്രശസ്‌തമായ വോബന്‍ കോട്ടയില്‍ നിന്നാണ് യുവ ദമ്പതികള്‍ താഴെ വീണത്. ലൈംഗിക ബന്ധത്തിനിടെ കാല്‍ വഴുതി വീണതാകാമെന്നാണ് അധികൃതരുടെ നിഗമനം.
ഇവരുടെ നഗ്നമായ മൃതദേഹങ്ങള്‍ കടലിടുക്കില്‍ നിന്ന് കണ്ടെത്തി. ഇവര്‍ കടലിലേക്ക് ചാടിയിരിക്കാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗ് അടക്കമുള്ള വസ്‌തുക്കള്‍ കോട്ടയില്‍ നിന്നും കണ്ടെടുത്തു. നാല്‍പ്പതടി ഉയരമുള്ള കോട്ടയില്‍ നിന്നാണ് 31കാരായ ദമ്പതികള്‍ താഴെ വീണത്.