ഒടുവില്‍ ചൈന പറഞ്ഞു, മോദി പുലിയാണ്; ഇനിയുള്ള കാലം ഇന്ത്യയുടെ കുതിപ്പ് - ചൈനയ്‌ക്ക് ഭയം

Webdunia
വ്യാഴം, 11 മെയ് 2017 (15:14 IST)
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ വാനോളം പുകഴ്‌ത്തി ചൈന രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വളരുകയാണെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് വ്യക്തമാക്കിയിരിക്കുന്നത്.

ലോകരാജ്യങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ച സൂക്ഷമമായി ശ്രദ്ധിക്കുന്നുണ്ട്. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ രാജ്യത്ത് എത്തിച്ച് ചൈനയുടെ പാതയിലൂടെ ഇന്ത്യ സാമ്പത്തികമായി വളരുകയാണ്. അദ്ധ്വാനിക്കാനുള്ള യുവാക്കളുടെ മനസും ഇന്ത്യക്ക് കരുത്താകുന്നുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.

അതിവേഗത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ച അതീവഗൗരവത്തിലെടുത്തില്ലെങ്കില്‍ ചൈന നിരാശപ്പെടേണ്ടിവരും. സൗരോർജത്തിന്റെ കാര്യത്തില്‍ പോലും ഇന്ത്യ ശക്തമായി മുന്നേറുന്നു. ചൈന ഇക്കാര്യങ്ങളിലെല്ലാം ഇനി കൂടുതല്‍ ശ്രദ്ധിക്കണമെന്നും മാധ്യമം പറയുന്നു.

സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലെന്ന പോലെ രാഷ്ട്രപുരോഗതിയുടെ കാര്യത്തിലും ഇന്ത്യ ചൈനയെ കോപ്പിയടിച്ചാൽ എന്തുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല. വ്യാപകമായി സൗരോർജ പാർക്കുകൾ നിർമിച്ച് ഇന്ത്യ കുതിക്കുകയാണ്. 100 ബില്യൺ ഡോളർ നിക്ഷേപമാണ് അടുത്ത അഞ്ചുവർഷത്തിൽ ലക്ഷ്യമിടുന്നത്. സൗരോർജ വിപണിയിൽ നിക്ഷേപക സൗഹൃദമായ വേറൊരു രാജ്യമില്ലെന്നതും മോദിയുടെ ഇന്ത്യക്കു ഗുണകരമായെന്നും ചൈനീസ് മാധ്യമം പറയുന്നു.
Next Article