കൊവിഡിന്റെ ഉത്ഭവം ഇന്ത്യയാണെന്ന് ചൈനീസ് ഗവേഷകര്‍

ശ്രീനു എസ്

ബുധന്‍, 2 ഡിസം‌ബര്‍ 2020 (13:46 IST)
കൊവിഡിന്റെ ഉത്ഭവം ഇന്ത്യയാണെന്ന് ചൈനീസ് ഗവേഷകര്‍. ചൈനയിലെ വുഹാനില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിന് മാസങ്ങള്‍ മുമ്പ്തന്നെ ഇന്ത്യയില്‍ കൊവിഡ് പടരാന്‍ തുടങ്ങിയിരുന്നുവെന്നാണ് ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കൊവിഡ് പടരാന്‍ തുടങ്ങിയെന്നാണ്. ചൈനയുടെ വാദം.
 
കൊവിഡിന്റെ ഉറവിടം ചൈനയല്ലെന്നും വിദേശരാജ്യങ്ങളാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ചൈന. ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നും ചൈനയിലേക്ക് മത്സ്യവിഭവങ്ങള്‍ എത്തുന്നുണ്ട്. ഇവയില്‍ നിന്നാണ് കൊവിഡ് പടര്‍ന്നതെന്ന് ചൈന പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍