60 വര്‍ഷത്തിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ നിരക്കില്‍ വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ജനുവരി 2023 (15:22 IST)
60 വര്‍ഷത്തിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ നിരക്കില്‍ വന്‍ ഇടിവ്. 2022ലെ ജനസംഖ്യ കണക്കുകള്‍ പ്രകാരം 2021നെ അപേക്ഷിച്ച് എട്ടര ലക്ഷം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ ജനനനിരക്ക് 9.56 മില്യണും മരണനിരക്ക് 10.41 മില്യണും ആണ്. 
 
1960 കളിലാണ് ജനസംഖ്യ നിരക്കില്‍ ചൈനയില്‍ ഇതുപോലുള്ള അവസ്ഥ ഉണ്ടായത്. ചൈനയില്‍ ഇപ്പോള്‍ മൂന്നു കുട്ടികള്‍ വരെ ആകാമെന്ന് നിയമഭേദഗതി കൊണ്ടുവന്നിട്ടും ആളുകള്‍ ഇതിന് തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article