കോവിഡിനെ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ തെറ്റാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഡിസം‌ബര്‍ 2022 (09:26 IST)
കോവിഡിനെ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ തെറ്റാണെന്ന് ചൈന. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം പറഞ്ഞത്. രോഗികളുടെ എണ്ണം, മരണം എന്നിവ സംബന്ധിച്ച കണക്കുകള്‍ മാധ്യമങ്ങള്‍ പെരിപ്പിച്ചാണ് കാണിക്കുന്നത്. എന്നാല്‍ ചൈനയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
 
നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ കണക്ക് പ്രകാരം ചൈനയില്‍ ഒരാഴ്ചയ്ക്കിടെ കൊവിഡ് മൂലം മരിച്ചത് 7 പേര്‍ മാത്രമാണ്. ഈ ഏഴുപേരും ബീജിങ്ങില്‍ ആണ് മരിച്ചത്. ചൈനയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച വുഹാനിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article