സിലബസില്‍ പോണ്‍ ഉള്‍പ്പെടുത്തി; ഇനി ക്ലാസിലിരുന്ന് അശ്ലീലം കാണാം

Webdunia
ചൊവ്വ, 3 ഫെബ്രുവരി 2015 (18:35 IST)
സര്‍വ്വകലാശാലകള്‍ കാലം മാറുന്നതിന് അനുസരിച്ച് സിലബസുകള്‍ മാറ്റുന്നതില്‍ ശ്രദ്ധ കാണിക്കാറുണ്ട്. മുന്നറിയിപ്പില്ലാതെ സിലബസ് മാറുന്നതിനെ കുട്ടികളും അധ്യാപകരും ഒരു പോലെ എതിര്‍ക്കാറുണ്ട്. എന്നാല്‍ അമേരിക്കയിലെ കാര്‍നെഗി മെലോണ്‍ സര്‍വ്വകലാശാല അശ്ലീല വീഡിയോ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയാണ് സിലബസ് നവീകരിച്ചത്.

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട സിലബസിലാണ് പോണ്‍ ഒരു പ്രധാനവിഷയമായി കുട്ടികള്‍ക്ക് മുന്നില്‍ എത്തുന്നത്. ഇന്റര്‍നെറ്റിലൂടെ അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മിച്ച് മാര്‍ക്കറ്റ് ചെയ്യാനും. വ്യത്യസ്തമായവ കണ്ടെത്തി പഠനത്തില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യാവുന്നതാണ് പുതിയ സിലബസ്. ഇന്റര്‍നെറ്റിന്റെ പ്രചാരണത്തില്‍ പോണ്‍ വീഡിയോകളുടെ സ്ഥാനം തിരിച്ചറിഞ്ഞാണ് സര്‍വ്വകലാശാല ഇത്തരത്തില്‍ നിങ്ങാന്‍ തീരുമാനിച്ചത്. സംഭവം കാമ്പസുകളില്‍ എത്തിയെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്.

ഗൂഗിളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അശ്ലീലം തെരയുന്നതിന് ഒന്നാമത് നില്‍ക്കുന്ന പാകിസ്ഥാന് ഈ വാര്‍ത്ത സന്തോഷമാണ് നല്‍കുന്നത്. മതത്തിന്റെ ചട്ടക്കൂടില്‍ ജീവിതവും, പഠനവും തള്ളി നീക്കുന്ന പാക് യുവാക്കള്‍ ഇനി കാര്‍നെഗി മെലോണ്‍ സര്‍വ്വകലാശാലയിലേക്ക് ആകൃഷ്ടരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.