ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീക്ക് നൽകിയ വാക്ക് പാലിച്ചില്ലെങ്കിൽ ലൈംഗിക അതിക്രമമായി കണക്കാക്കും: കാനഡ സുപ്രീം കോടതി

Webdunia
ചൊവ്വ, 16 ജൂലൈ 2019 (18:17 IST)
സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ വാക്ക് പാലിച്ചില്ലെങ്കിൽ ലൈംഗിക അതിക്രമമായി കണക്കാക്കും എന്ന് കാനഡ സുപ്രീം കോടതിയുടെ വിധി. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടയിൽ സ്ത്രീയുടെ അനുവാദംകൂടാതെ ഗർഭ നിരോധന ഉറ ഊരി മാറ്റി ബന്ധത്തിലേർപ്പെട്ട കേസിലാണ് കാനഡയിലെ സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
 
ക്യൂബെക്ക് സ്വദേശിയായ റിവേറ ഒരു സ്ത്രീയുമായി ലൈംഗിത ബന്ധത്തിലേർപ്പെടാൻ ആനുവാദം ആരാഞ്ഞു. യുവതി ഇതിന് തയ്യാറാവുകയും ചെയ്തു എന്നാൽ രണ്ട് കണ്ടീഷനുകൾ യുവതി മുന്നോട്ട് വച്ചിരുന്നു. ഒന്ന് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഗർഭ നിരോധന ഉറ ധരിക്കണം മറ്റൊന്ന് ലൈംഗിക ബന്ധത്തിനിടയിൽ തനിക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറിയാൽ പിൻമാറും.
 
ഇത് അംഗീകരിച്ചാണ് റിവേറ ‌അംഗീകരിച്ചിരുന്നു. എന്നാൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടയിൽ ഇയാൾ ഗർഭ നിരോധന ഉറ ഊരി മാറ്റുകയും എതിർത്ത യുവതിയെ ബലമായി കീഴ്പ്പെടുത്തി ബന്ധത്തിലേർപ്പെടുകയുമായിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകി. കേസ് കോടതിയിൽ എത്തിയതോടെ. യുവതിയുടെ ആരോപണങ്ങൾ ശരിയാണന്ന് കോടതി കണ്ടെത്തുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article