വ്യാഴാഴ്ചമുതൽ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത; ആറ് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു

ചൊവ്വ, 16 ജൂലൈ 2019 (17:46 IST)
തിരുവനന്തപുരം: വ്യാഴാഴ്ചയോടെ സംസ്ഥാനത് കാലവർഷം അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 18ന് ഇടുക്കി, മലപ്പുറം, ജില്ലകളിലും, 19ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, ജില്ലകളിലും, 20ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലുമാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
 
റെഡ് അലെർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്ര മഴ പെയ്തേക്കാം. അതിനാൽ സർക്കാർ സംവിധാനങ്ങളും പൊതു ജനങ്ങളും ജാഗ്രത പാലിക്കണം. മഴ ശക്തമായാൽ വെള്ളപ്പൊക്കത്തിനും ഉരുൾപ്പൊട്ടലിനുമുള്ള സാധ്യത കണക്കിലെടുടുത്ത് ക്യാംപുകൾ തയ്യാറാക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍