പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രാജാവിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടെങ്കിലും തുടര്‍ന്ന് പുറത്തുവന്ന പരിശോധന റിപ്പോര്‍ട്ടുകളിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് പ്രോസ്റ്റേറ്റ് കാന്‍സര്‍ ആണോയെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.