അതൊരു സസ്‌പെന്‍സ്,'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ടൈറ്റിലിന് പിന്നില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 16 മെയ് 2023 (11:26 IST)
സറ്റയര്‍ ഡ്രാമാ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ചാള്‍സ് എന്റര്‍പ്രൈസസ്. മെയ് 19ന് റിലീസിന് ഒരുങ്ങുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍.
സിനിമയുടെ ടൈറ്റില്‍ തന്നെയുണ്ട് സിനിമയുടെ കാതല്‍ എന്ന് പറയുന്നത് മറ്റാരുമല്ല സംവിധായകന്‍ തന്നെയാണ്.സിനിമയില്‍ കണ്ടാല്‍ അതെല്ലാം മനസ്സിലാകുമെന്നും  
 അതൊരു സസ്‌പെന്‍സ് ആണെന്നും റിലീസിന് മുമ്പേ സുഭാഷ് പറഞ്ഞു.
സംവിധായകന്റെ ഉള്ളില്‍ കഥ രൂപപ്പെട്ടെങ്കിലും പേര് ഇട്ടിരുന്നില്ല. ഈ കഥയിലേക്കെത്തുന്ന ഒരു പോയിന്റില്‍ ഇങ്ങനെയൊരു പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് സുഭാഷ് പറഞ്ഞു .ചാള്‍സ് എന്ന പേരിനെ രണ്ടര്‍ത്ഥത്തില്‍ കാണാം. ഇവിടെ ചാള്‍സ് ശോഭരാജുമുണ്ട്, ചാള്‍സ് രാജകുമാരനുമുണ്ട്. സിനിമ കണ്ടുകഴിയുമ്പോള്‍ എല്ലാം വ്യക്തമാകും എന്ന് സുഭാഷ് പറഞ്ഞു  
 
ബാലു വര്‍?ഗീസ്, ബേസില്‍ ജോസഫ്, കലൈയരസന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.കലൈയരസന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട്.
 
 
 സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സുബ്രഹ്‌മണ്യന്‍ കെ വിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍