കണ്ണിനുളളില്‍ ടാറ്റൂ ചെയ്ത നിമിഷത്തെ കുറിച്ച് എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. മഷി കൊണ്ട് കണ്ണിനുളളില്‍ തുളച്ചുകയറിയപ്പോള്‍ പത്ത് ഗ്ലാസ് കൊണ്ട് കണ്ണില്‍ ഉരസിയ പോലെയാണ് തോന്നിയത്. കണ്ണിനുളളില്‍ ആഴത്തില്‍ ടാറ്റൂ ചെയ്യുകയായിരുന്നു ആര്‍ട്ടിസ്റ്റ് ചെയ്തത്. നല്ല രീതിയിൽ ചെയ്താല്‍ കാഴ്ചയ്ക്ക് ഒന്നും പറ്റില്ല. എനിക്ക് മൂന്ന് ആഴ്ചയോളം കാഴ്ച ഇല്ലായിരുന്നുവെന്നും ആംബർ പറയുന്നു.