കുട്ടൻപിള്ളയുടെ ഒറ്റപ്പെട്ട ജീവിതത്തിനു കാരണം ഭവാനിയമ്മയോ?

വ്യാഴം, 16 മെയ് 2019 (12:14 IST)
മിനിസ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നവരാണ് ഉപ്പും മുളകും ടീം. കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സീരിയലാണ് ഫ്ലവേഴ്സ് ചാനലിനെ ഉപ്പും മുളകും. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവരുടെ കഥയും അവതരണവും. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രൊമോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 
 
നീലുവിനേയും മക്കളേയും കാണാൻ പടവലത്ത് നിന്നും കുട്ടൻപിള്ള എത്തിയിരിക്കുകയാണ്. ഏറെ തകർന്നിരിക്കുന്ന കുട്ടൻപിള്ളയെ ആണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. അപ്പൂപ്പന്റെ ഒറ്റപ്പെട്ട ജീവിതത്തെ കുറിച്ചോർത്തുള്ള വിഷമത്തിലാണ് ലച്ചുവും മുടിയനും. പണ്ടത്തേ പോലെ മിണ്ടാനും സംസാരിക്കാനും ആരുമില്ലെന്ന് കുട്ടൻ‌പിള്ള പറയുമ്പോൾ ഇവിടെ വന്ന് നിൽക്കാമല്ലോ എന്നാണ് മുടിയൻ മറുപടി നൽകുന്നത്.
 
നീലു പിള്ളാരേം കൂട്ടി കുറച്ചുദിവസം പടവലത്ത് ചെന്ന്നിന്നാൽ തീരാവുന്ന പ്രശ്നമേ കുട്ടൻപിള്ളക്കുള്ളു എന്നാണ് പ്രേക്ഷകരും പറയുന്നത്. എന്നാൽ, കുട്ടൻപിള്ളയുടെ ഭാര്യ ഭവാനിയമ്മ എവിടെ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. തനിച്ചുള്ള ജീവിതമാണ് ഇപ്പോൾ നയിക്കുന്നതെന്ന സൂചന കുട്ടൻപിള്ള നൽകുമ്പോഴും ഭവാനിയമ്മയെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍