കള്ളപ്പണത്തില്‍ കള്ളനോട്ട്!

Webdunia
തിങ്കള്‍, 21 ജൂലൈ 2014 (12:43 IST)
കള്ളപ്പണക്കാരുടെ കള്ളത്തരങ്ങള്‍ക്ക് ഒരറുതിയുമില്ല. ഇത്തവണ കള്ളപ്പണക്കാ‍ര്‍ പറ്റിച്ചത് തങ്ങളുടെ അനധികൃത സമ്പാദ്യം ഇത്രയും നാള്‍ സംരക്ഷിച്ച സ്വിസ് ബാങ്കിനേ തന്നെയാണ്. തങ്ങളുടെ വിശ്വസ്ത കള്ളപ്പണക്കാര്‍ കള്ളനൊട്ടുകള്‍ നിക്ഷേപിച്ചു എന്നറിഞ്ഞതൊടെ ഞെട്ടിയിരിക്കുകയാണ് ബാങ്ക് അധികൃതര്‍.
 
ഇന്ത്യയിലെ നികുതിവകുപ്പറിയാതെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു കടത്തിയ കള്ളപ്പണക്കാരുടെ നോട്ടുകെട്ടുകള്‍ക്കിടയില്‍ അറിയാതെ കയറിപ്പറ്റിയതാനെന്ന് സ്വയം ആശ്വസിക്കാനാണ് ഇപ്പോള്‍ ബാങ്ക് തീരുമാനിച്ചിരികുന്നത്.

ആയിരം രൂപയുടെ 23 വ്യാജ നോട്ടുകളും 500 രൂപയുടെ 380 വ്യാജ നോട്ടുകളുമാണ് ഇന്ത്യന്‍ നോട്ടുകളില്‍ ഉണ്ടായിരുന്നത്. സ്വിസ് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പിടികൂടിയ വ്യാജ വിദേശ കറന്‍സികളുടെ എണ്ണത്തില്‍ യൂറോ, ഡോളര്‍ എന്നിവയ്ക്കുപിന്നില്‍ മൂന്നാം സ്ഥാനത്തായി ഇന്ത്യന്‍ രൂപ. 
 
സ്വിറ്റ്‌സര്‍ലെന്‍ഡിലെത്തുന്ന വിദേശ കറന്‍സികളില്‍ 403 എണ്ണം വ്യാജനാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറല്‍ ഓഫിസ് ഓഫ് പൊലിസ് (ഫെഡ്‌പോള്‍) 2013ല്‍ 2,394 വ്യാജ യൂറോ നോട്ടുകളും 1,101 വ്യാജ യുഎസ് ഡോളര്‍ നോട്ടുകളും 403 വ്യാജ ഇന്ത്യന്‍രൂപാ നോട്ടുകളും പിടികൂടിയിട്ടുണ്ട്.