ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കശ്മീരാണെന്നും 66 വര്‍ഷമായുള്ള ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് ഐക്യ രാഷ്ട്ര സംഘടനയുറ്റെ പരാജയമാണെന്നും കുറ്റപ്പെടുത്തിക്കൊണ്ട് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടീ നേതാവ് ബിലാവല്‍ ഭൂട്ടോ രംഗത്ത്. പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിലാവല്‍.
അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നു. ലോകത്ത് സമാധാനവും മനുഷ്യാവകാശവും നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നു. നല്ലൊരു ലോകം ഉണ്ടാവാനും ആഗ്രഹിക്കുന്നു. ആഗോള സമാധാനം ലോകം പാക്കിസ്ഥാന്റെ കണ്ണിലൂടെ കാര്യങ്ങളെ കാണുമ്പോഴായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ തലമുറയ്ക്ക് സമാധാനപരമായ ഒരു പാക്കിസ്ഥാനെയാണ് വേണ്ടത്. ജനാധിപത്യത്തില്‍ വിശ്വാസമുള്ള രാജ്യം. തോക്കുകളും മിസൈലുകളുമില്ലാത്ത ഒരു രാജ്യം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്നും കശ്മീരിന്റെ ഒരിഞ്ചുസ്ഥലം ഇന്ത്യയ്ക്ക് നല്‍കില്ലെന്നും ബിലാവല്‍ പറഞ്ഞിരുന്നു.