കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ച മുന്‍ സൗന്ദര്യ റാണിയും മോഡലുമായ പെണ്‍കുട്ടിയെ പരസ്യമായി വെടിവച്ചു കൊന്നു. ഒരു ക്ലബ്ബില്‍ നടന്ന ആക്രമണത്തിലാണ് പവീന നമുവെന്‍ഗ്രുക്ക് (20) കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു.
ക്ലബ്ബിന്റെ ഓണറായ പന്യ യിംഗാംഗ് ആണ് പവീനയ്‌ക്കും സുഹൃത്തിനും നേര്‍ക്ക് വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. പന്യ യിംഗാംഗ് പലതവണ ലൈംഗികബന്ധത്തിന് ക്ഷണിച്ചുവെങ്കിലും യുവതി ആവശ്യം തള്ളി. സംഭവ ദിവസം ക്ലബ്ബിലെത്തിയ പവീനയെ പന്യ വീണ്ടും ക്ഷണിച്ചു. പെണ്‍കുട്ടി രൂക്ഷമായി പ്രതികരിച്ചതോടെ കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് പന്യ പവീനയ്ക്കും സംഘത്തിനുമെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പവീനയുടെ നെറ്റിയിലും നെഞ്ചിലുമായി നാല് വെടിയുണ്ടകളാണ് തറച്ചത്. മൂന്ന് വെടിയുണ്ടകളാണ് സുഹൃത്തിന്റെ ശരീരത്തില്‍ പതിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി 20കാരിയായ പവീനയ്ക്ക് പിന്നാലെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നടക്കുകയായിരുന്നു പന്യ.