സംസ്ഥാനത്ത് ശക്തി കുറഞ്ഞ മഴ കൂടുതല്‍ കരുത്താര്‍ജ്ജിച്ചെത്തുന്നു. നാളെ മുതല്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. ചൊവ്വാഴ്‌ചയാകും മഴ ശക്തി പ്രാപിക്കുക. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
മഴ കനക്കുമെന്ന റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതാണെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ ഭയക്കേണ്ടതില്ല. അതേ സമയം, സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ ഏഴിന് കേന്ദ്രസംഘമെത്തും.