ഐ എസ് അനുഭാവികളുടെ ഭീകരാക്രമണ പദ്ധതി പൊലീസ് പൊളിച്ചു

ഞായര്‍, 19 ഏപ്രില്‍ 2015 (11:09 IST)
ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചു കൌമാരപ്രായക്കാരെ ഓസ്ട്രേലിയന്‍ പോലീസ് അറസ്റു ചെയ്തു. ഇവര്‍ ഐ എസ് അനുഭാവികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനെട്ട് വയസ്സ് പ്രായമുള്ള രണ്ടുപേരുള്‍പ്പെടെ അഞ്ച് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്.
 
വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇവരെ പിടികൂടിയത്. പിടിയിലായ അഞ്ച് പേരില്‍ രണ്ട് പേര്‍ ആക്രമണത്തിന്റെ സൂത്രധാരന്മാരും മറ്റ് മൂന്നുപേര്‍ ആയുധമെത്തിച്ചവരുമാണ്. അടുത്ത ശനിയാഴ്ച മെല്‍ബണില്‍ നടക്കുന്ന ദേശീയ രക്തസാക്ഷിദിനാചരണവേളയില്‍ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി.

ഒരു മാസം നീണ്ട രഹസ്യ അന്വേഷണത്തിലൂടെയാണ് പൊലീസിനു ഭീകരാക്രമണത്തെപ്പറ്റി സൂചന ലഭിച്ചത്.  പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ അറസ്റ്റിലായ മൂന്നു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക