കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിയില്‍ സ്ഫോടനം. കിർഗിസ്ഥാന്റെ തലസ്ഥാനഗരമായ ബിഷ്കെക്കിലുള്ള എംബസിയിലാണ് സ്ഫോടനം നടന്നത്. ഒരാള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
കാർ ബോംബ് പൊട്ടിത്തെറിക്കുയായിരുവെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേർക്കു ഗുരുതരമായ പരുക്കേറ്റതായും ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണമെന്നാണ് സംശയം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.