ഭാര്യയുമായുള്ള വഴക്കിനെതുടർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് മൂന്ന് നിലകെട്ടിടത്തിൽ നിന്നും ചാടിയ യുവാവ് നിസാരപരുക്കോടെ രക്ഷപെട്ടു. പക്ഷേ എഴുപതുകാരിയായ സ്ത്രീയുടെ ജീവൻ നഷ്ടപ്പെട്ടു. ചെന്നൈ അശോക്നഗറിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനു പുറത്തു ഉറങ്ങികിടക്കുകയായിരുന്ന ശാരദ(70) ആണ് മരിച്ചത്.
അശോക്നഗറില ഹൗസിംഗ് ബോർഡ് കോർപ്പറേഷൻ ക്വാർട്ടേഴ്സിന്റെ മുകളിൽ കയറി ആത്മഹത്യ ചെയ്യാനായിരുന്നു മുപ്പത്തിനാലുകാരനായ സെൽവത്തിന്റെ തീരുമാനം. എന്നാൽ കെട്ടിടത്തിൽ നിന്നും ചാടിയ ശെൽവം താഴെ ഉറങ്ങികിടക്കുകയായിരുന്ന ശാരദയുടെ മുകളിൽ പതിക്കുകയായിരുന്നു. ശെൽവത്തിന്റെ വീഴ്ചയിൽ വാരിയെല്ലുകൾ ഒടിഞ്ഞ ശാരദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശെൽവത്തിനും സാരമായ പരുക്കകൾ ഉണ്ടായിട്ടുണ്ട്.