കായികതാരങ്ങളുടെ ലൈംഗികബന്ധം തടയാന്‍ പ്രത്യേക കട്ടിലുകളുമായി ഒളിംപിക് അധികൃതര്‍, ഒപ്പം കോണ്ടം വിതരണവും

ശ്രീനു എസ്
വെള്ളി, 23 ജൂലൈ 2021 (09:40 IST)
ഒളിംപിക്‌സ് നടക്കുന്ന ടോക്യോയില്‍ കടുത്ത കൊവിഡ് നിയന്ത്രണങ്ങളാണ് അധികൃതര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് കാണികള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ട് കായിക മത്സരങ്ങള്‍ നടത്തുന്നത്. നിലവില്‍ ടോക്യോയില്‍ കായിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കായികതാരങ്ങള്‍ തമ്മലുള്ള സമ്പര്‍ക്കവും ലൈംഗികബന്ധങ്ങള്‍ക്ക് തടയിടാന്‍ ഒളിംപിക് അധികൃതര്‍ പ്രത്യേക കട്ടിലുകളാണ് കിടക്കാന്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ കോണ്ടം വിതരണവും ഉണ്ട്. 
 
പരമാവധി ഒരാളുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന തരത്തിലാണ് കട്ടിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 18000 കട്ടിലുകളാണ് ഉള്ളത്. എന്നാല്‍ ഇത്തരം കട്ടിലുകള്‍ കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് കോണ്ടം വിതരണം നടത്തുന്നത്.
 
അതേസമയം കായിക മാമാങ്കത്തിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. 206 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടോക്യോ ഒളിംപിക്‌സിന് ഇന്ന് വൈകുന്നേരം നാലരയ്ക്കാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. 33കായിക ഇനങ്ങളിലായി 11,000 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. കൊവിഡ് സാഹചര്യമായതിനാല്‍ കാണികള്‍ക്ക് പ്രവേശനം ഇല്ല. 10000 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article