ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ രാസായുധ നിർമാണശാലയിൽ യുഎസ് ബോംബിട്ടു. ഇറാഖിലെ മൊസൂളിലെ ഐ എസിന്റെ രാസായുധ നിർമാണ ശാലയിലാണ് യു എസ് വ്യോമാക്രമണം നടത്തിയത്. യുഎസ് വ്യോമസേന സെൻട്രൽ കമാൻഡ് കമാൻഡർ ലഫ്.ജനറൽ ജഫ്റി ഹാറിജിയനാണ് ഇക്കാര്യം അറിയിച്ചത്.
12 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് രാസായുധ നിർമാണശാലയിലെ 50 ഇടങ്ങളിള്‍ യു എസ് ബോംബ് വർഷിച്ചത്. തിങ്കളാഴ്ചയായിരുന്നു ആക്രമണം നടന്നത്. അതേസമയം രാസായുധ നിർമാണ കേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്നും എത്രത്തോളം നാശനഷ്ടം വരുത്തിയെന്നും വ്യക്തമല്ലെന്നും ജഫ്റി പറഞ്ഞു. ഇറാഖിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറി ഐ എസ് ഭീകരവാദികൾ കയ്യടക്കുകയും തുടര്‍ന്ന് രാസായുധ നിർമാണശാലയാക്കി മാറ്റുകയുമായിരുന്നു.