സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അമേരിക്കയെ തിരികെ കൊണ്ടുവരും: കമല ഹാരിസ്

ശ്രീനു എസ്
ചൊവ്വ, 17 നവം‌ബര്‍ 2020 (11:43 IST)
സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അമേരിക്കയെ തിരികെ കൊണ്ടുവരുമെന്ന് നിയുക്ത വൈസ് പ്രസിഡന്റ്  കമല ഹാരിസ് പറഞ്ഞു. കൊവിഡ് മൂലമാണ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. എല്ലാ മേഖലകളിലും ഉണര്‍വുണ്ടാക്കുന്ന നടപടികളായിരിക്കും ആദ്യം സ്വീകരിക്കുകയെന്ന് കമല ഹാരിസ് പറഞ്ഞു.
 
ഇതിനുവേണ്ട കാഴ്ചപ്പാടുകള്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ഉണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും തൊഴിലിടങ്ങളില്‍ ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article