യുഎസ് സൈന്യം പടിഞ്ഞാറൻ സിറിയയിൽ നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുതിർന്ന നേതാവ് കൊല്ലപ്പെട്ടതായി പെന്റഗൺ. ഐഎസിനെ എണ്ണ, ഗ്യാസ്, സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അബു സയിഫാണ് കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു.
പ്രസിഡന്റ് ഒബാമയുടെ നിർദേശത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാളെ കൊലപ്പെടുത്തിയത്. അബു സയിഫിന്റെ ഭാര്യ സയിഫിനെ കീഴ്പ്പെടുത്തിയതായും വൈറ്റ് ഹൗസ് പത്രക്കുറിപ്പിലൂടെ അവകാശപ്പെട്ടു. ഭീകരർക്കായുള്ള ഓപ്പറേഷൻ തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.