സിറിയയില്‍ ഏഴു അല്‍ഖായ്ദ ഭീകരരെ വധിച്ചതായി അമേരിക്ക

ശ്രീനു എസ്
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (10:45 IST)
സിറിയയില്‍ ഏഴു അല്‍ഖായ്ദ ഭീകരരെ വധിച്ചതായി അമേരിക്ക. വ്യോമാക്രമണത്തിലൂടെയാണ് ഭീകരരെ വധിച്ചത്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് മേജര്‍ ബെത്ത് റിയോര്‍ദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 22നായിരുന്നു ആക്രമണം നടത്തിയത്.
 
അമേരിക്കന്‍ പൗരന്മാരെ ഭീതിപ്പെടുത്താനുള്ള അല്‍ഖ്വയ്ദയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാണെന്നും തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭീകരര്‍ക്കെതിരെയുള്ള ആക്രമണം തുടരുമെന്നും റിയോര്‍ദാന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article