കൊവിഡ് മുക്തരായ ചിലരിൽ ആൻഡിബോഡികൾ സ്വന്തം ശരീരത്തെ ആക്രമിയ്ക്കുന്നു എന്ന് പഠന റിപ്പോർട്ട്

ബുധന്‍, 28 ഒക്‌ടോബര്‍ 2020 (09:50 IST)
കൊവിഡ് വൈറസിന്റെ മറ്റൊരു അപകട സാധ്യതകൂടി കണ്ടെത്തി ഗവേഷകർ, കൊവിഡ് മുക്തമായ ചിലരിൽ കൊവിഡിനെതിരായ ആന്റിബോഡികൾ വൈറസുകളെ ചെറുക്കുന്നതിന് പകരം സ്വന്തം ശരീരത്തെ തന്നെ ആക്രമിയ്ക്കുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തൽ. വൈറസിന് പകരം മനുഷ്യ കോശങ്ങളെ ലക്ഷ്യമിടുന്ന തൻമാത്രകൾ രൂപംകൊള്ളന്നതാണ് ഇതിന് കാരണം എന്നും ഗവേഷകർ പറയുന്നു.
 
ലൂപ്പർ, സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് സമാനമായ അവസ്ഥ ഇത് കൊവിഡ് ബേധമായവരിൽ സൃഷ്ടിയ്ക്കുന്നു. കൊവിഡ് മുക്തരിൽ മാസങ്ങൾക്ക് ശേഷവും ആരോഗ്യ അസ്വസ്ഥതകൾ കാണുന്നത് ഇക്കാരണത്താലാണ്. അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജിസ്റ്റ് മാത്യു വുഡ്‌റൂഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ നിർണായക കണ്ടെത്തൽ
 
കൊവിഡ് വൈറസിനേക്കാൾ ഈ അവസ്ഥ മാരകമായി മാറിയേക്കാം. ഓട്ടോആന്റി ബോഡികള്‍ കണ്ടെത്താന്‍ കഴിയുന്ന നിലവിലുള്ള പരിശോധനകള്‍ ഉപയോഗിച്ച്‌ രോഗികളെ ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയാനാകും. എന്നാൽ ഇതിന് പ്രത്യേക ചികിത്സാരീതികൽ ഇല്ലെന്നും രോഗി അനുഭവിയ്ക്കുന്ന ശാരീകക പ്രശ്നങ്ങൾക്ക് അനുസൃതമായി ആനുയോജ്യമായ മരുന്നുകൾ നൽകുകയാണ് പോംവഴി എന്നും ഗവേഷകർ പറയുന്നു, കൊവിഡ് മുക്തരായ ശേഷം ഇന്ത്യയിലുൾപ്പടെ നിരവധിപേർക്ക് തളർച്ച ഉൾപ്പടെയുള്ള ശാരീരിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍