'സ്വർണക്കടത്തിന് പിന്നിൽ ദാവൂദ് അൽ അറബി, പിടിയ്ക്കപ്പെട്ടാൽ സരിത് കുറ്റം ഏൽക്കണം'

ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (07:25 IST)
കൊച്ചി: നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ ദാവൂദ് അൽ അറബി എന്ന യുഎഇ പൗരനെന്ന് മൊഴി നൽകി കേസിഎ പ്രധാന പ്രതികളിൽ ഒരാളായ കെ ടി റമീസ്. ദേശീയ അന്വേഷണ ഏജൻസിയ്ക്കും, കസ്റ്റംസിനും ഇഡിയ്ക്കും നൽകിയ മൊഴികളിലാണ് റമീസ് ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. കാരാട്ട് ഫൈസലിനും, കാരാട്ട് റസാഖീനും സ്വർണക്കടത്തിൽ പങ്കില്ലെന്നാണ് റമീസിന്റെ മൊഴി ഇരുവരെയും ചാനൽ വാർത്തകളിൽ മാത്രമാണ് കണ്ടിട്ടുള്ളത് എന്നും മൊഴി നൽകിയിട്ടുണ്ട്.
 
എന്നാൽ കാരാട്ട് ഫൈസലിനും, കാരാട്ട് ററാഖിനും വേണ്ടിയാണ് റമീസ് സ്വർണം കടത്തിയിരുന്നത് എന്ന് കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായരും, ഭാര്യയും മൊഴി നൽകിയിട്ടുണ്ട്. പിടിയ്ക്കപ്പെട്ടാൽ സരിത് കുറ്റം സമ്മതിയ്ക്കണം എന്നും അതിന് പ്രതിഫലം നൽകാം എന്നും റമീസ് ഉറപ്പുനൽകിയിരുന്നതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പരമാവധി ഒരു വർഷത്തെ തടവാണ് ശിക്ഷ ലഭിയ്ക്കുക എന്നും ഉന്നത ബന്ധം ഉപയോഗിച്ച് ആറുമാസം കഴിയുമ്പോൾ പിഴയടച്ച് മോചിപ്പിയ്ക്കാമെന്നും റമീസ് അറിയിച്ചിരുന്നതായാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍