അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയിച്ചാല്‍ രണ്ടുമാസത്തിനുള്ളില്‍ കമലാ ഹാരിസിന് അമേരിക്കയുടെ പ്രസിഡന്റാകാമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മൈക്ക് പെന്‍സും കമലാ ഹാരിസുമായുള്ള തിരഞ്ഞെടുപ്പ് സംവാദത്തിനു ശേഷമാണ് ട്രംപിന്റെ ആരോപണം പുറത്തുവരുന്നത്.
ഡമോക്രാറ്റിന്റെ വൈസ് പ്രസിഡന്റായ കമലാ ഹാരിസ് സോഷ്യലിസ്റ്റല്ലെന്നും കമ്യൂണിസ്റ്റാണെന്നും ട്രംപ് പറഞ്ഞു. അവരുടെ കാഴ്ചപ്പാട് അതിര്‍ത്തി തുറന്ന് കൊലയാളികളേയും ബലാത്സംഗികളേയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കിവിടാനാണെന്നും ട്രംപ് കുറ്റപ്പെടുത്തി.